ബാലഭാരതി  

അരുണ്‍  പാഠ പദ്ധതി


  1. പ്രാര്‍ത്ഥനാ കാലാംശം :- 10 മിനിറ്റ്


  1. ദീപ പ്രോജ്വലനം  (ബാല മിത്രം ചൊല്ലിക്കൊടുക്കണം)

ദീപ ജ്യോതി പരം ജ്യോതി  ദീപ ജ്യോതി ജനാർദ്ദന

ദീപോ ഹരതു മേ പാപം   ദീപ ജ്യോതിർ നമോസ്തുതേ


ശുഭം  കരോതു കല്യാണം ആരോഗ്യം സുഖസമ്പദഃ,

ദ്വേഷബുദ്ധി വിനാശായ   ദീപ ജ്യോതിർ നമോസ്തുതേ


  1. പ്രാര്‍ത്ഥന  (ബാല മിത്രം ചൊല്ലിക്കൊടുക്കണം)



  1. ഉപസ്ഥിതി

രജിസ്റ്ററില്‍ രേഖപ്പെടുത്തണം. വൈകി വന്ന കുട്ടികളുടെ ഉപസ്ഥിതി ക്ലാസിനു ശേഷം രേഖപ്പെടുത്തുക. അവരെ കൃത്യ സമയത്ത് എത്താന്‍ ഉപദേശിക്കുക.


ഉപസ്ഥിതഹ – ആണ്‍കുട്ടികള്‍ക്ക്

ഉപസ്ഥിതാ  - പെണ്‍കുട്ടികള്‍ക്ക്


  1. പരിചയം

പുതിയതായി വന്ന കുട്ടികളെ ബാലമിത്രം പരിചയപ്പെടുത്തുക.

നേരത്തെ തന്നെ പുതിയ കുട്ടിയുടെ വിവരങ്ങള്‍ ശേഖരിച്ചു വയ്ക്കണം. അച്ഛനെയും അമ്മയെയും മുന്‍പിലേക്ക് വിളിച്ചു പരിചയപ്പെടുത്തുക.



  1. പഠന കാലാംശം :- 30 മിനിറ്റ്

  1. മലയാള പാഠം


  1. ധര്‍മ്മ പാഠം

കരാഗ്രേ വസതേ ലക്ഷ്മീഃ കരമധ്യേ സരസ്വതീ |
കരമൂലേ സ്ഥിതാ ഗൗരീ പ്രഭാതേ കരദര്ശനമ് ||

സമുദ്ര വസനേ ദേവീ പര്വത സ്തന മംഡലേ |
വിഷ്ണുപത്നി നമസ്തുഭ്യം, പാദസ്പര്ശം ക്ഷമസ്വമേ ||

ഗംഗേ യമുനേ ചൈവ ഗോദാവരീ സരസ്വതീ
നര്മദേ സിംധു കാവേരീ ജലേസ്മിന് സന്നിധിം കുരു ||

കുട്ടികൾ നിത്യേന അനുഷ്ടിക്കേണ്ട ആചാര പദ്ധതി (ബാലമിത്രങ്ങള്‍  കണ്ടെത്തുക )

 ആചാരങ്ങള്‍:  രാവിലെ ഉണരുക, അച്ഛന്റെയും അമ്മയുടെയും കാല്‍ തൊട്ടുവന്ദിക്കല്‍.

 ഇഷ്ട ദേവതാ മന്ത്ര ജപം,  നമ്മുടെ സാധനങ്ങള് സുരക്ഷിതമായി ഒരു സ്ഥലത്ത്സൂക്ഷിക്കുക,

 ഉദാ:ഷൂ, ബാഗ്‌, ബുക്ക്‌, പഠന ഉപകരണങ്ങള്‍



  1. ഗാന  പാഠം

ഭജന

ചിത്ത ചോരാ യശോദാ കെ ബാല്‍

നവനീത ചോര ഗോപാല്‍ (2)

ഗോപാല്‍ ഗോപാല്‍ ഗോപാല്‍

ഗോ വര്‍ദ്ധന ധര ഗോപാ

ഗോപാല്‍ ഗോപാല്‍ ഗോപാല്‍ ഗോപാല്‍

ഗോ വര്‍ദ്ധനധര ഗോപാൽ  (ചിത്ത ചോരാ)  

 

ദേശ ഭക്തിഗാനം  

പരമ പവിത്രമതാമീ മണ്ണില്‍ ഭാരതാംബയെ പൂജിക്കാന്‍ 
പുണ്യവാഹിനീ സേചനമേല്ക്കും പൂങ്കാവനങ്ങളുണ്ടിവിടെ

പൂങ്കാവനങ്ങളുണ്ടിവിടെ.

ഇലയും ഇതളും പൂവും മൊട്ടും ഇറുത്തെടുത്തര്‍പ്പിച്ചീടാന്‍
തലകുമ്പിട്ടു തരും പൂങ്കൊമ്പുകള്‍ തഴച്ചുവളരുന്നുണ്ടിവിടെ
അടിമുടി സേവന വാസന വിതറി അമ്മയ്ക്കര്പ്പിച്ചീടാനായ്

പലനിറമെങ്കിലുമൊറ്റമനസ്സായ് വിടര്‍ന്നിടുന്നൂ മുകുളങ്ങള്‍
വിടര്‍ന്നിടുന്നൂ മുകുളങ്ങള്‍               (പരമ പവിത്ര....)

 

ഭഗത്സിംഹനും ഝാന്‍സി‍യുമിവിടെ പ്രഭാത ഭേരി മുഴക്കുന്നൂ
ശ്രീനാരായണനരവിന്ദന്മാര്‍ ഇവിടെ കോവില്‍ തുറക്കുന്നു,
രാമകൃഷ്ണനും രാമദാസനും ഇവിടെ നിവേദിച്ചീടുന്നു
ഇവിടെ വിവേകാനന്ദസ്വാമികള്‍ ബലിഹവ്യം തൂവീടുന്നു,

ബലിഹവ്യം തൂവീടുന്നു.                 (പരമ പവിത്ര....)

    



  1. പ്രകൃതി   പാഠം






  1. വിശ്രമ  കാലാംശം :- 20 മിനിറ്റ്


  1. ഭാരത്‌ -സാഗര്‍ :-

കുട്ടികളെ വൃത്തത്തില്‍ നിര്‍ത്തുക. രണ്ടു കൈ കൊണ്ടും രണ്ടു കാല്‍ മുട്ടില്‍                       പിടിക്കാന്‍ പറയുക.ഭാരത്‌ എന്ന് പറഞ്ഞാല്‍ മുന്‍പിലേക്ക് ചാടുക.സാഗര്‍ എന്ന് പറഞ്ഞാല്‍ പിന്നിലേക്കും.എടുക്കുന്ന ആള്‍ തെറ്റിച്ചു കാണിക്കുക...അതായത് ഭാരത്‌                എന്ന് പറഞ്ഞു പുറകിലേക്ക് ചാടുക. അതുപോലെ തിരിച്ചും..തെറ്റുന്ന കുട്ടികളെ ഔട്ട്‌ ആക്കി മാറ്റുക..

  1. കൊമ്പര കൊമ്പര  :-

കുട്ടികളെ വൃത്തത്തില്‍ നിര്‍ത്തുക.കൊമ്പുള്ള മൃഗങ്ങളുടെ പേര് പറഞ്ഞാല്‍                         ഇരു ചെവിയുടെ ഭാഗത്ത്‌ കൈ കൊമ്പു പോലെ വച്ച് കൊമ്പര കൊമ്പര എന്ന് പറയാന്‍ പറയുക.കൊമ്പു ഇല്ലാത്ത മൃഗമോ പക്ഷിയോ ആണെങ്കില്‍ കൈ അനക്കാതെ                    മിണ്ടാതെ ഇരിക്കണം...അനക്കുകയോ പറയുകയോ ചെയ്‌താല്‍ ഔട്ട്‌ ആകും. എടുക്കുന്ന ആള്‍ കൊമ്പു ഉള്ളതും ഇല്ലാത്തതും ആയ മൃഗങ്ങളുടെ പേരുകള്‍            തയ്യാറാക്കി പോകുക.

  1. ലീഡര്‍ –

കുട്ടികളെ വൃത്തത്തില്‍ ഇരുത്തുക.ഒരാളെ പുറത്തേക്കു വിട്ടു തിരിച്ചു നിര്‍ത്തുക.                         വൃത്തത്തില്‍ ഉള്ള ഒരാളെ ലീഡര്‍ ആയി നിച്ചയിക്കുക.ലീഡര്‍ കൈ വച്ച് എന്ത് കാണിച്ചാലും എല്ലാരും അതുപോലെ തന്നെ കാണിക്കുക.പുറത്തു വിട്ട അല തിരിച്ചു                വന്നു വൃത്തത്തിന്റെ ഉള്ളില്‍ കൂടി(കുട്ടികളുടെ അടുത്ത് കൂടി നടക്കുക)തിരിഞ്ഞു നോക്കാന്‍ പാടില്ല ..എന്നാല്‍ തിരിഞ്ഞു നടക്കാം.സംശയം തോന്നുന്നവരുടെ മുന്‍പില്‍ നില്‍ക്കുക.                     യഥാര്‍ത്ഥ ലീഡര്‍ അല്ലെങ്കില്‍ കാലില്‍ ചെറിയ ഒരു അടി കൊടുക്കുക. മൂന്നു പ്രാവശ്യം അങ്ങനെ നില്‍കാം



  1. പരിശീലന   കാലാംശം :- 25 മിനിറ്റ്


  1. ഗീതാ ശ്രേണി

 

  1.  കുട്ടി കവിതാ ശ്രേണി

കുഞ്ഞുണ്ണി കവിതകള്‍

  1. ഉണ്ടാല്‍ ഉണ്ടപോലിരിക്കണം
    ഉണ്ടാല്‍ ഉണ്ട പോലിരിക്കരുത് ..!

  2. ഞാനൊരു പാട്ടു പഠിച്ചിട്ടുണ്ട്
    കൈതപ്പൊത്തില്‍ വച്ചിട്ടുണ്ട്
    അപ്പം തന്നാല്‍ ഇപ്പം പാടാം
    ചക്കര തന്നാല്‍ പിന്നേം പാടാം..!

  3. ആറു മലയാളിക്കു നൂറു മലയാളം
    അര മലയാളിക്കുമൊരു മലയാളം
    ഒരു മലയാളിക്കും മലയാളമില്ല 

  4. മഞ്ഞു വേണം മഴയും വേണം
    വെയിലും വേണം ലാവും വേണം
    ഇരുട്ടും വേണം പുലരീം വേണം
    പൂവും വേണം പുഴുവും വേണം
    വേണം വേണം ഞാനും പാരിന്..!

  5. മണ്ണു വേണം പെണ്ണു വേണം
    പണം വേണം പുരുഷന്
    പെണ്ണിന് 
    കണ്ണുവേണം കരളുവേണം
    മന്നിലുള്ള ഗുണവും വേണം..!

  6. വലിയൊരു ലോകം മുഴുവന്‍ നന്നാവാന്‍
    ചെറിയൊരു സൂത്രം ചെവിയിലോതാം ഞാന്‍
    സ്വയം നന്നാവുക..!

 

  1.  രചനാ  ശ്രേണി

കളറിംഗ് , പേപ്പര്‍ കൊണ്ടുള്ള വള്ളം ഉണ്ടാക്കല്‍ ,അതുപോലത്തെ ചെറിയ കാര്യങ്ങള്‍ ചെയ്യിക്കുക.

 

  1. സന്ദേശ   കാലാംശം :- 10 മിനിറ്റ്

 


കുട്ടി കഥ

നീലക്കുറുക്കൻ

 

പ്രിയപ്പെട്ട എന്റെ കുഞ്ഞുങ്ങളേ,
പരീക്ഷയൊക്കെ കഴിഞ്ഞ്, എല്ലാപേരും അവധിയൊക്കെ ആഘോഷിക്കുകയാണല്ലേ…..ഇന്ന് ഞാൻ നീലക്കുറുക്കന്റെ ഒരു കുഞ്ഞു കഥ പറയട്ടേ….

കാട്ടിലെ കൗശലക്കാരനായിരുന്നു ബിട്ടു കുറുക്കൻ. ഒരിക്കൽ വിശന്നു വലഞ്ഞ് ഭക്ഷണം തേടി അലഞ്ഞ് അവൻ സമീപത്തെ ഗ്രാമത്തിലെത്തി. അപരിചിതനായ കുറുക്കനെ കണ്ട് നാട്ടിലെ നായ്ക്കൾ അവനെ ഓടിച്ചു. പേടിച്ചോടിയ ബിട്ടു അബദ്ധത്തിൽ ഒരു അലക്കുകാരന്റെ പുരയിടത്തിലാണ് ചെന്നെത്തിയത്. അവിടെ ഒരു വലിയ പാത്രത്തിൽ എന്തോ ഇരിക്കുന്നത് കണ്ട ബിട്ടു, ഭക്ഷിക്കാൻ പറ്റിയ എന്തെങ്കിലുമാവും എന്നു കരുതി അതിൽ എത്തിവലിഞ്ഞു നിന്ന് തലയിട്ടു. അത് അലക്കുകാരൻ തുണിയിൽ മുക്കാൻ നീലം കലക്കി വച്ചിരുന്ന പാത്രമായിരുന്നു. കഷ്ടകാലത്തിന് ബിട്ടു കാലുതെന്നി അതിനുള്ളിൽ വീണുപോയി. https://3.bp.blogspot.com/-lEbeXVYuksk/Uz5F4s5JaUI/AAAAAAAAIac/LL3K3casq9g/s1600/001.jpgഭയവും വെപ്രാളവും കൊണ്ട് ആകെ ബഹളം വച്ച അവൻ എങ്ങനെയോ പാത്രത്തിൽ നിന്ന് പുറത്തു ചാടിയോടി കാട്ടിലെത്തി. നീലത്തിൽ വീണ അവന്റെ നിറം അപ്പോൾ നീലയായിരുന്നു. ഇത്തരത്തിൽ നീല നിറമുള്ള മൃഗങ്ങളെ കണ്ടിട്ടില്ലാത്ത മറ്റു മൃഗങ്ങൾ ബിട്ടുവിനെ കണ്ട് ഭയപ്പെട്ടു. എന്തിന്, മൃഗരാജനായ സിംഹം പോലും ഒന്നു ഞെട്ടി. ആദ്യമൊന്നും ബിട്ടുവിന് കാര്യം പിടികിട്ടിയില്ല;തന്നെ ഇവർക്ക് തിരിച്ചറിയാൻ പറ്റിയില്ല എന്നു മാത്രം മനസ്സിലായി. ആകെ ചിന്താക്കുഴപ്പത്തിലായ ബിട്ടു ഇതിന്റെ കാരണമന്വേഷിക്കാൻ തലപുകഞ്ഞ് ആലോചിച്ചു. ഒടുവിൽ അടുത്തു കണ്ട കുളത്തിലെ വെള്ളത്തിൽ തന്റെ പ്രതിഛായ നോക്കി. സത്യത്തിൽ മറ്റെല്ലാപേരെക്കാളും നന്നായി ഞെട്ടിയത് ബിട്ടു തന്നെയായിരുന്നു. നീലത്തിൽ വീണ് തന്റെ നിറം തന്നെ നീലയായിരിക്കുന്നു.

കൗശലക്കാരനായ ബിട്ടു ഈ അവസരം മുതലാക്കാൻ തന്നെ തീരുമാനിച്ചു; സിംഹരാജൻ പോലും തന്നെ ഭയപ്പെട്ടിരിക്കുകയാണല്ലോ.ബിട്ടു വളരെ ഗൗരവത്തോടെ കാട്ടിലെ പ്രധാന വഴിയിലൂടെ അങ്ങനെ നടന്നു നീങ്ങി. മറ്റു മൃഗങ്ങൾ തന്നെ കണ്ട് ഭയന്നു മാറുന്നത് അവൻ ശരിക്കും ആസ്വദിച്ചു. അവൻ ഒരു മരത്തിന്റെ ചുവട്ടിൽ ചെന്നിരുന്ന് അവിടുത്തെ മൃഗങ്ങളെയാകെ വിളിച്ചു കൂട്ടി. സിംഹം ഉൾപ്പെടെ എല്ലാ മൃഗങ്ങളും ഭയ-ഭക്തി-ബഹുമാനത്തോടെ ഈ അജ്ഞാതജീവിയുടെ മുന്നിൽ നിരന്നു നിന്നു. തെല്ലൊരു ഗർവ്വോടെ ബിട്ടു സംസാരിക്കാൻ തുടങ്ങി, “എന്റെ പ്രിയപ്പെട്ട പ്രജകളേ….”,ഇത് കേട്ട് ആദ്യം ഞെട്ടിയത് മൃഗരാജനായ സിംഹം തന്നെയായിരുന്നു…..താൻ രാജാവായ കാട്ടിൽ വന്ന് വേറൊരുവൻ അവിടുത്ത മൃഗങ്ങളെ ‘പ്രജകളേ’ എന്നു വിളിക്കുന്നു,അതായത് താനിപ്പോൾ അവിടുത്തെ രാജാവല്ല എന്നല്ലേ…. ദേഷ്യവും പരിഭവവും ഒക്കെ വന്നെങ്കിലും ഈ അജ്ഞാത ജീവിയുടെ ശക്തിയെക്കുറിച്ച് ഒരു എത്തും പിടിയും ഇല്ലാത്തതിനാൽ സിംഹം മൗനം പാലിച്ചു…..

 

“എന്റെ പ്രിയപ്പെട്ട പ്രജകളേ”, ബിട്ടു തുടർന്നു…. “നാം ദൈവത്തിന്റെ ദൂതനായാണ് ഇവിടെ വന്നിരിക്കുന്നത്. എന്നെ ഈ കാടിന്റെ രാജാവായി ദൈവം നേരിട്ട് വാഴിച്ചിരിക്കുന്നു. എല്ലാപേരും ഇനിമുതൽ ഞാൻ പറയുന്നത് അനുസരിച്ച് ജീവിക്കണം”

പാവം മൃഗങ്ങളൊക്കെ ഇതെല്ലാം വിശ്വസിച്ചു. തങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത രൂപമായതു കൊണ്ട് ഈ പറഞ്ഞതൊക്കെ വിശ്വസിക്കാനല്ലേ പറ്റൂ… എന്നാൽ യുവാക്കളുടെ നേതാവായ ചെമ്പൻ കരടിയ്ക്ക് മാത്രം ഒരു സംശയം തോന്നി. കാട്ടിലെ ഏതോ ഒരു മൃഗത്തിന്റെ രൂപസാദൃശ്യം ഇവനില്ലേ…. പക്ഷേ ഈ നിറമാണ് ആകെ കുഴപ്പിക്കുന്നത്…ഏതായാലും അവൻ തൽകാലം മൗനം പാലിച്ചു.

“സിംഹത്തിനെ ഞാൻ എന്റെ പ്രധാനമന്ത്രിയായി നിയമിക്കുന്നു. രാജാവിന് ആഹാരവും മറ്റുമെത്തിക്കേണ്ട ചുമതല പ്രധാനമന്ത്രിക്കായിരിക്കും”, അമ്പരപ്പും അതൃപ്തിയും ഉണ്ടെങ്കിലും സിംഹത്തിന് ഭയം കാരണം ഇത് അംഗീകരിക്കേണ്ടി വന്നു.https://2.bp.blogspot.com/-GGHyReRSbTU/Uz5G0KBS_HI/AAAAAAAAIak/iuHvHYX79J4/s1600/4.png ബിട്ടു മറ്റ് മൃഗങ്ങൾക്കും ഓരോരോ ചുമതലകൾ നൽകി. ഇതിനിടയിൽ കുറുക്കന്മാരുടെ ഊഴം വന്നു. തന്റെ വർഗ്ഗത്തിൽ പെട്ട കുറുക്കന്മാർ ഈ കാട്ടിൽ കഴിയുന്നത് തന്റെ നില എപ്പോഴെങ്കിലും പരുങ്ങലിലാക്കുമെന്ന് ബിട്ടുവിന് തോന്നി. “കൗശലക്കാരും കള്ളന്മാരുമായ കുറുക്കന്മാരെ നാം ഈ കാട്ടിൽ നിന്നും പുറത്താക്കുന്നു. എല്ലാ മൃഗങ്ങളും കുറുക്കന്മാരെ ഇവിടുന്ന് നാടുകടത്താൻ വേണ്ടത് ചെയ്യണം”. പുതിയ രാജാവിന്റെ കൽപ്പനയല്ലേ. എല്ലാ മൃഗങ്ങളും കൂടി മറ്റ് കുറുക്കന്മാരെയെല്ലാം ആ കാട്ടിൽ നിന്ന് തുരത്തി. ബിട്ടു ഉള്ളിൽ ഊറി ചിരിച്ചു. ഇനി തന്റെ നില ഭദ്രമായി.

ദിവസങ്ങൾ കടന്നുപോയി. ബിട്ടു കാട്ടിലെ രാജാവായി വിലസി. സിംഹം വേട്ടയാടി കിട്ടുന്ന ഏറ്റവും നല്ല ഭക്ഷണം ആദ്യം ബിട്ടുവിന് കൊടുക്കും, ബിട്ടു രാജാവ് ഭക്ഷിച്ചതിനുശേഷം മാത്രമേ മറ്റു മൃഗങ്ങൾ ആഹാരം കഴിച്ചിരുന്നുള്ളൂ. ബിട്ടുവിന് വിശറി വീശാനും ആനയും, പാട്ടുപാടി രസിപ്പിക്കാൻ കുയിലും, സർക്കസ് കാട്ടി സന്തോഷിപ്പിക്കാൻ കുരങ്ങന്മാരും മത്സരിച്ചു. ഈ സാഹചര്യങ്ങൾ പരമാവധി മുതലെടുത്ത ബിട്ടുവിന് അധികാരം തലയ്ക്ക് പിടിച്ചു. ക്രമേണ അവൻ അൽപ്പം ക്രൂരനായി മാറി. തന്നെ പരിചരിക്കുന്നതിൽ വീഴ്ച വരുത്തിന്നെന്നു തോന്നുന്നവരെ ശിക്ഷിക്കാനും മറ്റും തുടങ്ങി. ഇത് മറ്റ് മൃഗങ്ങളിൽ അതൃപ്തിയുണ്ടാക്കി. അതൃപ്തി ക്രമേണ ദേഷ്യത്തിനും ബിട്ടുവിനെ എങ്ങനെയും ഇല്ലാതാക്കണമെന്ന ചിന്തയിലേക്കും നയിച്ചു. ബിട്ടു ആരാണെന്ന അജ്ഞതയും ഭയവും കാരണം ഈ അതൃപ്തി ആരും പുറത്തു കാട്ടിയില്ല. എങ്കിലും അവസരം കിട്ടിയാൽ അവനെ കൈകാര്യം ചെയ്യാൻ ചെമ്പൻ കരടിയുടെ നേതൃത്വത്തിലെ യുവനിര തക്കം പാർത്തിരുന്നു. അവർക്ക് പിന്തുണയുമായി കാട്ടിൽ നിന്ന് പുറത്താക്കപ്പെട്ട കുറുക്കന്മാരും…

അങ്ങനെയിരിക്കെ ഒരു ദിവസം….കാട്ടിലെ മൃഗങ്ങളുടെ അമ്പലത്തിലെ ഉത്സവമായിരുന്നു. ആഘോഷമൊക്കെ കഴിഞ്ഞ്, വയറു നിറയെ ഭക്ഷണമൊക്കെ കഴിച്ച് ബിട്ടു മറ്റ് മൃഗങ്ങൾക്കൊപ്പം ആ വലിയ ആൽമരച്ചുവട്ടിൽ വിശ്രമത്തിലായിരുന്നു. തങ്ങൾ കൂടി പങ്കെടുത്ത് വിജയിപ്പിച്ചിരുന്ന ഉത്സവത്തിൽ ഭാഗമാകാൻ കഴിയാത്തതിൽ നിരാശരായ കുറുക്കന്മാർ കാടിനു പുറത്ത് കൂട്ടം കൂടി നിന്ന് ഓരിയിട്ട് തങ്ങളുടെ പ്രതിഷേധമറിയിച്ചു. പാതി മയക്കത്തിലായിരുന്ന ബിട്ടു, വളരെ നാളു കഴിഞ്ഞ് കേൾക്കുന്ന ആ ഓരിയിടലിൽ സ്വയം മറന്നു. അവൻ ഒന്നും ചിന്തിക്കാതെ തിരികെ ഓരിയിട്ടു….. പെട്ടെന്നു തന്നെ ചെമ്പൻ കരടി വിളിച്ചു പറഞ്ഞു, “ഇവൻ കള്ളനാണ്…. ഇവൻ കുറുക്കനാണ്…. വെറും സാധാരണ കുറുക്കൻ…”, അവന്റെ സംശയം സ്ഥിരീകരിച്ചുകൊണ്ട് മറ്റു മൃഗങ്ങളും അതിനെ അനുകൂലിച്ചു…


ശരിയാണല്ലോ… സൂക്ഷിച്ചു നോക്കിയപ്പോൾ എല്ലാപേർക്കും അത് ബോധ്യപ്പെട്ടു….കൂടാതെ ബിട്ടുവിന്റെ പല ചേഷ്ഠകളും അവരുടെ സംശയത്തെ ബലപ്പെടുത്തി…. എല്ലാ മൃഗങ്ങളും കൂടി അവനെ വളഞ്ഞിട്ട് പൊതിരെ തല്ലി….. തല്ലുകൊണ്ട് ആകെ അവശനായ ബിട്ടു എങ്ങനെയോ അവിടെ നിന്ന് ജീവനും കൊണ്ട് രക്ഷപ്പെട്ടു…. പിന്നീടവൻ ആ വഴിക്ക് വന്നിട്ടില്ല…https://1.bp.blogspot.com/-lM0BRG-Gyys/Uz5HQKd_D0I/AAAAAAAAIas/2Aw3lpUu8WM/s1600/000.jpg

എല്ലാപേരെയും ഒരു ദിവസം വിഡ്ഢിയാക്കാം, അതുപോലെ ഒരാളെ എന്നും വിഡ്ഢിയാക്കാനും പറ്റിയേക്കാം…. പക്ഷേ എല്ലാപേരെയും എന്നും എപ്പോഴും വിഡ്ഢിയാക്കാൻ പറ്റില്ല…. നീലക്കുറുക്കന്റെ കഥ അതല്ലേ പഠിപ്പിക്കുന്നത്…..

 

  1. സമാപന   കാലാംശം :- 10 മിനിറ്റ്


  1. ജന്മ ദിന ആഘോഷം

എല്ലാ കുട്ടികളുടെയും ജന്മ ദിനം ക്ലാസ്സില്‍ ആഘോഷിക്കണം.നമ്മള്‍ നേരത്തെ തന്നെ അതിനു വേണ്ട കാര്യങ്ങള്‍ തയ്യാറാക്കണം.അന്നേ ദിവസം കുട്ടിയുടെ അച്ഛനും അമ്മയും ക്ലാസ്സില്‍ എത്താന്‍ നിര്‍ദേശങ്ങള്‍ കൊടുക്കണം.

 

   ജന്മ ദിനമിദം അയി പ്രിയ സഖേ

   ശന്തനോതു തേ സര്‍വദാ മുദം

   പ്രാര്‍ത്ഥയാമഹേ ഭവ ശതായുഷി

   ഈശ്വര സദാ ത്വം ച രക്ഷതു

   പുണ്യ കര്‍മണാ കീര്‍ത്തിമാര്‍ജയാ

   ജീവനം തവ ഭവതു സാര്‍ത്ഥകം

 

 

  1. സൂചന   

അടുത്ത ക്ലാസ്സില്‍ അവതരിപ്പികേണ്ട കുട്ടികളെ നിച്ചയിക്കല്‍, വരാന്‍ പോകുന്ന പരിപാടികള്‍ , മറ്റു എന്തെങ്കിലും (ചെരുപ്പ് അടുക്കി വയ്ക്കല്‍,അച്ചടക്കം മുതലായവ )

  1. ശാന്തി മന്ത്രം  (ബാലമിത്രം ചൊല്ലിക്കൊടുക്കണം)

സര്‍വേ ഭവന്തു സുഖിന:
സര്‍വേ സന്തു നിരാമയാഃ
സര്‍വേ ഭദ്രാണി പശ്യന്തു
മാ കശ്ചിത് ദുഃഖഭാഗ് ഭവേത്"

ഓം  ശാന്തി ശാന്തി ശാന്തി:

XXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXX

ബാല ഭാരതിക്ക് ശേഷം ലഘു ഭക്ഷണം മാത്രം നല്‍കുക. കുട്ടികള്‍ പ്രഭാത ഭക്ഷണം കഴിച്ചിട്ട് ആണ് എത്തേണ്ടത്. കടയില്‍ നിന്നുള്ള ജ്യൂസ്‌, ജങ്ക് ഫുഡ്‌ ഒരു കാരണവശാലും കൊടുക്കരുത്. നാരങ്ങാ വെളളം , അവല്‍ നനച്ചത്‌, പായസം , വീട്ടില്‍ ഉണ്ടാക്കിയ പലഹാരങ്ങള്‍ എന്നിവ കൊടുക്കാം. ഭോജന മന്ത്രം ബാലമിത്രം ചൊല്ലിക്കൊടുക്കണം

ഭോജന മന്ത്രം

ബ്രഹ്മാര്പ്പണം ബ്രഹ്മഹവിര്-
ബ്രഹ്മാഗ്നനൗ ബ്രഹ്മണാ ഹുതം

ബ്രഹ്മൈവ തേന ഗന്തവ്യം
ബ്രഹ്മകര്മ സമാധിനാ


ഓം സഹനാ വവതു
സഹനൗ ഭുനക്തു
സഹവീര്യം കരവാവഹൈ
തേജസ്വിനാവദിതമസ്തു

മാ വിദ്വിഷാവഹൈ
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ



Make a free website with Yola