1. ഇതിഹാസസ്യ നാമ രാമായണം
2. രാമായണസ്യ കര്‍ത്താ വാല്‍മീകി
3. സീതയാഃ പതിഃ രാമഃ
4. പാര്‍വ്വത്യാഃ പുത്രഃ ഗണേശഃ
ഷഷ്ഠീ വിഭക്തിയാണ് ഇനി നാം പഠിക്കുന്നത്.
ഇതിഹാസസ്യ = ഇതിഹാസത്തിന്റെ
വിദ്യാലയസ്യ = വിദ്യാലയത്തിന്റെ
നഗരസ്യ = നഗരത്തിന്റെ
‘ഇക്കുമിന്നുമുടെ ഷഷ്ഠിയ്ക്കതിന്റെ വെച്ചുമെന്നപി’ എന്ന് ബാല പ്രബോധനം. സംബന്ധാര്‍ത്ഥത്തിലാണ് ഷഷ്ഠീ വിഭക്തി പ്രധാനമായും പ്രയോഗിക്കുന്നത്. താഴെ പറയുന്ന വാചകങ്ങള്‍ ശ്രദ്ധിക്കുക.
1. മമ ഏകം ഗൃഹം വര്‍ത്തതേ
2. തസ്യാഃ നാമ ആര്യാ
3. അക്ഷരാണാം ‘അ’കാരഃ ആദ്യഃ


സുഭാഷിതം-1
ഹസ്തസ്യ ഭൂഷണം ദാനം
സത്യം കണ്ഠസ്യ ഭൂഷണം
ശ്രോത്രസ്യ ഭൂഷണം ശാസ്ത്രം
ഭൂഷണൈഃ കിം പ്രയോജനം

(ദാനമാണ് കൈയിന് അലങ്കാരം കണ്ഠത്തിന്റെ അലങ്കാരം സത്യമാകുന്നു. ശാസ്ത്രം (നല്ലത് പറയുന്നത്) ചെവികളുടെ (കേള്‍വിയുടെ) അലങ്കാരം ആണ്. മറ്റ് സാമാന്യ അലങ്കരങ്ങളെക്കൊണ്ടെന്ത് പ്രയോജനം.)

സുഭാഷിതം- 2
തക്ഷകസ്യ വിഷം ദന്തേ
മക്ഷികായാശ്ച മസ്തകേ
വൃശ്ചികസ്യ വിഷം പുച്ഛേ
സര്‍വ്വാംഗേ ദുര്‍ജ്ജനസ്യതത്

(സര്‍പ്പത്തിന്റെ വിഷം പല്ലിലാണ്. ഈച്ചയുടേതാകട്ടെ തലയിലാണ്. തേളിന്റെ വാലിലും. ദുഷ്ടരുടെ (മനുഷ്യന്‍) എല്ലാ അംഗത്തിലും വിഷം തന്നെ)







Sanskrit Self Study Materials

  1. Sanskrit Study Materials I - Click here resources/SELF STUDY-01.pdf
  2. Sanskrit Study Materials I - Click here resources/sentences.pdf

             




 

Make a free website with Yola