Welcome to Balabharathi

 OUR INSPIRATION


INTRODUCTION

 Balabharathi - same as Gokulam is the place where Shri Krishna blossomed in to a divine incarnation. It is here that Krishna's magical days of childhood were spent and his powers came to be recognized. Every child has that spark of divinity within. Balabharathi is a forum for children to discover and manifest that divinity. Balabharathi will enable the pravasi children in UAE to appreciate their cultural roots, learn Bharateeya cultural values in an enjoyable manner and make good friends. They will also develop a sense of Seva - Service to humankind.

 
Balabharathi - Sharjah chapter was started on the auspicious day of Sri Krishna Janmashtami in 1999 with the strength of 15 children and now it has grown upto the level of 4 batches with about 100 plus children.
 
Our Goal
To facilitate children to appreciate, learn and practice Bharateeya way of life.
Instill pride and confidence in Bharateeya (Indian) children about their identity.
Raise Bharateeya awareness in the society around.
Develop Patriotism, social awareness and leadership skills among children.
 
Activities
Children will have lots of fun while they learn. Activities are planned for their physical, intellectual, social and spiritual development
.

Stories
Bhajans
Shlokas
Games
Yoga & Meditation
Arts and Crafts
 
Special Events


Celebration of Sri Krishna Janmashtami & other important festivals.
Annual Competitions in various activities
Picnics
Vishu Celebration
Special gathering with renowned Guests

Children between the age group of 4 and 15 can be enrolled by sending the contact no. with reference details.



കൃഷ്ണന്റെ സതീര്‍ഥ്യന്‍

കുചേലന് സദ്ഗതി കിട്ടിയ ദിവസമാണ് കുചേല ദിനം. ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ചയാണ് കുചേല ദിനമായി ആചരിക്കുന്നത്.  ഈ വര്‍ഷം  ഡിസംബര്‍ 18 നാണ് കുചേലദിനം. 

ശ്രീകൃഷ്ണന്റെ സതീര്‍ഥ്യനായ സുദാമാവ് ദാരിദ്ര്യശമനത്തിന് അവില്‍ പൊതിയുമായി ദ്വാരകയില്‍ കൃഷ്ണനെ കാണാനെത്തിയതിന്റെ സ്മരണയ്ക്കാണ് കുചേല ദിനം ആചരിക്കുന്നത്. സാന്ദീപനി മുനിയുടെ ഗുരുകുലത്തില്‍ ഒരുമിച്ചാണ് അവര്‍ വിദ്യ അഭ്യസിച്ചിരുന്നത്. വിദ്യാഭ്യാസത്തിനുശേഷം ശ്രീകൃഷ്ണന്‍ ദ്വാരകയിലേക്കും കുചേലന്‍ തന്റെ ദരിദ്ര ഗൃഹത്തിലേക്കും പോയി. ഭിക്ഷയാചിച്ച് കുടുംബം പുലര്‍ത്തിയിരുന്ന പൂര്‍വികരുടെപാത  കുചേലനും പിന്തുടര്‍ന്നു.

കാലാന്തരത്തില്‍ വിവാഹിതനായി. സന്താനങ്ങളോടൊപ്പം കടുത്ത ദാരിദ്ര്യത്തിലാണ്  കഴിഞ്ഞിരുന്നത്.  ഒരുനാള്‍ ഭിക്ഷാടനം കഴിഞ്ഞ് ക്ഷീണിതനായി വന്ന് കുടിലില്‍ വിശ്രമിക്കുമ്പോള്‍ തന്റെ പത്‌നിയോട് ശ്രീകൃഷ്ണനെപ്പറ്റി പറഞ്ഞു. 'ഞാന്‍ പറയുന്നത് അവിവേകമാണെങ്കില്‍ ക്ഷമിക്കണം. അങ്ങയുടെ സതീര്‍ത്ഥ്യനാണല്ലൊ കൃഷ്ണന്‍. പലപ്പോഴും അദ്ദേഹത്തിന്റെ ലീലാവിലാസങ്ങളും കുസൃതികളും മായപ്രകടനവുമൊക്കെ അങ്ങ് വിവരിച്ചിട്ടുണ്ടല്ലോ. നമ്മുടെയീ ദാരിദ്ര്യത്തിന് ഒരറുതി വരുത്താന്‍ ഒന്നുപോയി കണ്ടുകൂടെ കൃഷ്ണനെ?'

'അദ്ദേഹത്തെ നമ്മുടെ ദാരിദ്ര്യം പറഞ്ഞ് കേള്‍പ്പിച്ച് ആ മനസുകൂടി വേദനിപ്പിക്കേണ്ടതുണ്ടോ. ഇത് നമ്മുടെ ദാരിദ്ര്യം നമ്മുടെ വിധിയാണ്. ഞാന്‍ പോകില്ല. മാത്രമല്ല, എന്നെ തിരിച്ചറിയുമോ എന്നും സംശയമാണ്.' അതുകേട്ട് ഭാര്യ വീണ്ടും പറഞ്ഞു;  'നമ്മുടെ കാര്യം പോട്ടെ, കുട്ടികള്‍ പട്ടിണി കിടന്ന് മരണാവസ്ഥയിലായി. നമ്മുടെ കൊടും ദാരിദ്ര്യത്തിന്റെ വിവരമെല്ലാം കൃഷ്ണനെ ധരിപ്പിക്കൂ.' ഭാര്യയുടെ നിര്‍ബന്ധത്താല്‍, കുചേലന്‍ ദ്വാരകയിലേക്ക് യാത്രയായി. ഭിക്ഷ യാചിച്ചു ലഭിച്ച കല്ലും മണ്ണും നെല്ലുമടങ്ങിയ അവില്‍ ഒരു തുണിക്കിഴിയായി കയ്യില്‍ കരുതിയിരുന്നു. കൃഷ്ണന്റെ സ്വഭാവം നന്നായറിയാമല്ലോ കുചേലന്. കാണുമ്പോള്‍ തന്നെ 'എനിക്കെന്താ കൊണ്ടുവന്നെ' എന്ന് തിരക്കും. ഇതല്ലാതെ മറ്റൊന്നുമില്ലതാനും.

ദ്വാരകയിലെത്തിയ കുചേലനെ കണ്ട് ദ്വാരകാനിവാസികള്‍ കളിയാക്കി. പരിഹാസം കേട്ടിട്ടും മുന്നോട്ടു നടന്നു. കൃഷ്ണന്റെ കൊട്ടാരം കണ്ട് തിരികെ പോകാനൊരുങ്ങി. വിവരമറിഞ്ഞ് കൃഷ്ണന്‍ വഴിയില്‍ പോയി കുചേലനെ ആദരിച്ച് കൂട്ടിക്കൊണ്ടു വന്നു. എല്ലാവിധ ആതിഥ്യമര്യാദയും നല്‍കി. കുശല സംഭാഷണത്തിനിടയില്‍ കുചേലന്‍ മറച്ചുപിടിച്ചിരുന്ന അവില്‍പ്പൊതി കൃഷ്ണന്റെ ശ്രദ്ധയില്‍പ്പെട്ടു. അത് നിര്‍ബന്ധപൂര്‍വ്വം വാങ്ങി ഒരു പിടി കഴിച്ചു.  വീണ്ടും ഭക്ഷിക്കാനായി തുനിഞ്ഞപ്പോള്‍ രുക്മിണി തടഞ്ഞു. ആദ്യത്തെ പ്രാവശ്യം ഭക്ഷിച്ചപ്പോള്‍ തന്നെ കുചേലന് വേണ്ടുന്ന സഹായം ലഭിച്ചു കഴിഞ്ഞിരുന്നു. വീണ്ടും ഭക്ഷിച്ചാല്‍ സാക്ഷാല്‍ മഹാലക്ഷ്മി കുചേലന്റെ വീട്ടിലെത്തും. ഇതറിയാവുന്ന രുക്മിണി കൃഷ്ണനെ തടയുകയായിരുന്നു.

കുചേലന്‍ കുശലവും വിശേഷങ്ങളും പറയുകയും ചോദിക്കുകയുമല്ലാതെ ഒരു സഹായവും ചോദിച്ചില്ല. വൈമനസ്യം കാരണവും, വന്നതെന്തിനാണെന്നുളളത് മറന്നുപോയതിനാലും കൃഷ്ണനോടൊപ്പം കഥകളും കാര്യവും പറഞ്ഞ് അവിടെ ഒരു ദിവസം താമസിച്ച് പിറ്റേന്ന് വീട്ടിലേക്ക് പുറപ്പെട്ടു. നടന്നുനടന്ന് വീട്ടിനടുത്ത് എത്തിയപ്പോള്‍ അത്ഭുതപ്പെട്ടു പോയി. തന്റെ കുടില്‍ കാണുന്നില്ല. അവിടെ ദ്വാരകാപുരിയിലെ കൊട്ടാരം നില്‍ക്കുന്നതായി കണ്ടു. 

വീട്ടില്‍ എല്ലാ സൗകര്യങ്ങളും വന്നുവെന്നും ദാരിദ്ര്യം മാറിയെന്നും കുചേലന്‍ മനസ്സിലാക്കി. പിന്നീടുള്ള കാലം അവര്‍ സുഖമായി ജീവിച്ചു. ഇതാണ് കുചേല ദിനം ആചരിക്കുവാനുളള കഥാസാരമായി ഭാഗവതത്തില്‍ കാണുന്നത്.ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ചയാണ് കുചേല ദിനം. ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും വിഷ്ണു ക്ഷേത്രങ്ങളിലും ഈ ദിവസം  അവില്‍ സമര്‍പ്പിക്കയാണ് പ്രധാന ചടങ്ങ്. സന്ധ്യക്ക് ദീപാരാധനക്കുശേഷം നിവേദിച്ച അവില്‍ പ്രസാദമായി കൊടുക്കുന്നു.  ഗുരുവായൂര്‍, തൃശ്ശൂരിലെ തിരുവമ്പാടി, കൊല്ലം തേവലക്കര തെക്കന്‍ ഗുരുവായൂര്‍ എന്നീ ക്ഷേത്രങ്ങളില്‍ വിശേഷമായ ചില ചടങ്ങുകളുമുണ്ട്.




Coming Soon..................................

BB Syllabus for Arun,Udaya,Bala Kishore & Yuva


Registration  format.xlsx Registration format.xlsx
Size : 50.302 Kb
Type : xlsx

Make a free website with Yola